തൂഫാൻ

കേരള പോലീസ് ആരംഭിച്ച “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്” എന്ന പദ്ധതി ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും പൊതുജന പങ്കാളിത്തത്തോടെ വിപുലമായ ലഹരിവിരുദ്ധ പ്രതിരോധം തീർക്കുന്നതിനും ലക്ഷ്യമിടുന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ലഹരിയുടെ വ്യാപനം തടയുന്നതിനും പ്രത്യേകിച്ച് സിന്തറ്റിക് ഡ്രഗ്സിന്റെ ഉപയോഗത്തിനെതിരെ ശക്തമായ ബോധവത്കരണം നടത്തുന്നതിനും പ്രാധാന്യം നൽകുന്നു.