കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട്

സുതാര്യവും ജനസൗഹൃദപരവും പരിസ്ഥിതി സൗഹൃദവുമായ ഭരണത്തിലൂടെ സമഗ്ര വികസനം കൈവരിച്ച് മാതൃക ഗ്രാമപഞ്ചായത്തായി മാറ്റുക. സാമൂഹിക നീതി, സാമ്പത്തിക പുരോഗതി, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കി എല്ലാ ജനങ്ങൾക്കും മികച്ച ജീവിതനിലവാരം ലഭ്യമാക്കുന്ന സ്വയംപര്യാപ്തവും സുസ്ഥിരവുമായ ഗ്രാമപഞ്ചായത്ത് സൃഷ്ടിക്കുക

ദൗത്യം

.അടിസ്ഥാന വികസനം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കി ജനജീവിത നിലവാരം ഉയർത്തുക.

· ജനകീയ പങ്കാളിത്തത്തോടെ വികസന പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക. 

· കുടിവെള്ളം, ശുചിത്വം, ആരോഗ്യ സംരക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. 

· കാർഷിക, വ്യവസായ, തൊഴിൽ മേഖലകളുടെ വികസനം പ്രോത്സാഹിപ്പിക്കുക. 

· സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക. 

· പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുകയും പരിസ്ഥിതി സൗഹൃദ വികസനം നടപ്പാക്കുകയും ചെയ്യുക. 

·  സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണസംവിധാനം ഉറപ്പാക്കുക

കാഴ്ചപ്പാടും ദൗത്യവും