പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ശാരദ കെ

പ്രസിഡൻ്റ്

ഷമീർ തുകലിൽ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷമീറ ഫൈസൽ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫൈസൽ സി എ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സമിത അൻസാർ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അബ്ദുൽ ലത്തീഫ് പി എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സംസ്ഥാനം : കേരളം
ജില്ല : എറണാകുളം 
നിയമസഭ മണ്ഢലം :  കുന്നത്തുനാട് 
താലൂക്ക് : കുന്നത്തുനാട് 

ബ്ലോക്ക് : വാഴക്കുളം , 

വില്ലേജുകള്‍ : മാറമ്പള്ളി ,വാഴക്കുളം 
ജനസംഖ്യ ( 2011 ) :40504  

വിസ്തീര്‍ണ്ണം : 19.54 ച.ക.മീ
 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സ്വാതന്ത്ര്യത്തിനു മുമ്പ് പ്രധാനമായും ജന്‍മി കുടിയാന്‍ വ്യവസ്ഥയാണ് നിലനിന്നിരുന്നത്. ഇക്കാലത്ത് നികുതിയുള്ള സ്ഥലം ആകെ 4850 ഏക്കര്‍ ആയിരുന്നു. അതില്‍ 2991 ഏക്കര്‍ ഇടപ്പിള്ളി (എളങ്ങല്ലൂര്‍) സ്വരൂപത്തിന്റെ അധീനതയിലായിരുന്നു. ബാക്കി പ്രദേശം സര്‍ക്കാര്‍ ഭൂമി ആയിരുന്നു. സ്വരൂപത്തിനും സര്‍ക്കാരിനും ഓരോ പ്രവര്‍ത്തിയാര്‍മാര്‍ ഉണ്ടായിരുന്നു. 1946വരെ വില്ലേജില്‍ രണ്ട് ആഫീസര്‍മാര്‍ ഉണ്ടായിരുന്നു  1946-ല്‍ വാഴക്കുളം വില്ലേജിനെ രണ്ടായി വിഭജിച്ചു. ഒന്ന് മാറംപിള്ളി വില്ലേജ്, രണ്ട് വാഴക്കുളം വില്ലേജ്. 1947 മുതല്‍ 1953 വരെയും വാഴക്കുളം വില്ലേജ് യൂണിയനായിരുന്നു. വില്ലേജ് യൂണിയന്റെ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ അബ്ദുള്ളയായിരുന്നു. 1953 ഏപ്രില്‍ മാസം നടന്ന തെരഞ്ഞെടുപ്പിനു ശേഷം ജൂലൈ മാസം 22-ാം തീയതി ആലുവ പഞ്ചായത്ത് ഓവര്‍സിയറുടെ അദ്ധ്യക്ഷതയില്‍ പ്രഥമയോഗം ചേര്‍ന്നു.ഒരു രൂപയോ അതില്‍ കൂടുതലോ കരം ഒടുക്കുന്നവര്‍ക്ക് മാത്രമേ വോട്ടവകാശം...

കൂടുതൽ വായിക്കുക