ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സ്വാതന്ത്ര്യത്തിനു മുമ്പ് പ്രധാനമായും ജന്മി കുടിയാന് വ്യവസ്ഥയാണ് നിലനിന്നിരുന്നത്. ഇക്കാലത്ത് നികുതിയുള്ള സ്ഥലം ആകെ 4850 ഏക്കര്‍ ആയിരുന്നു. അതില്‍ 2991 ഏക്കര്‍ ഇടപ്പിള്ളി (എളങ്ങല്ലൂര്‍) സ്വരൂപത്തിന്റെ അധീനതയിലായിരുന്നു. ബാക്കി പ്രദേശം സര്‍ക്കാര്‍ ഭൂമി ആയിരുന്നു. സ്വരൂപത്തിനും സര്‍ക്കാരിനും ഓരോ പ്രവര്‍ത്തിയാര്‍മാര്‍ ഉണ്ടായിരുന്നു. 1946വരെ വില്ലേജില്‍ രണ്ട് ആഫീസര്‍മാര്‍ ഉണ്ടായിരുന്നു 1946-ല്‍ വാഴക്കുളം വില്ലേജിനെ രണ്ടായി വിഭജിച്ചു. ഒന്ന് മാറംപിള്ളി വില്ലേജ്, രണ്ട് വാഴക്കുളം വില്ലേജ്. 1947 മുതല്‍ 1953 വരെയും വാഴക്കുളം വില്ലേജ് യൂണിയനായിരുന്നു. വില്ലേജ് യൂണിയന്റെ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ അബ്ദുള്ളയായിരുന്നു. 1953 ഏപ്രില്‍ മാസം നടന്ന തെരഞ്ഞെടുപ്പിനു ശേഷം ജൂലൈ മാസം 22-ാം തീയതി ആലുവ പഞ്ചായത്ത് ഓവര്‍സിയറുടെ അദ്ധ്യക്ഷതയില്‍ പ്രഥമയോഗം ചേര്‍ന്നു.ഒരു രൂപയോ അതില്‍ കൂടുതലോ കരം ഒടുക്കുന്നവര്‍ക്ക് മാത്രമേ വോട്ടവകാശം...
കൂടുതൽ വായിക്കുക